Sunday, August 2, 2009

എന്റെ കണ്ണാ..

മഴയായി നീ പെയ്തിറങ്ങുമ്പോള്‍
എന്നിലെ കണ്ണുനീര്‍ നീയായി
ഒഴുകുന്നു കണ്ണാ....

കനലായി എന്ന്‍ നെഞ്ഞിലെരിയുമ്പോള്‍
നിറയുന്ന നിശ്വാസംയെന്നില്‍
നീതന്നെ കണ്ണാ...

സിരകളില്‍ ചിന്തയായി നീ നിറയുമ്പോഴും
ഹൃദയത്തില്‍ തീങ്ങലായ്‌ നീ തന്നെ കണ്ണാ...

പറയുക- ഞാന്‍ എവിടെയാണ്?
ജീവിക്കാന്‍ ഭയമില്ലാതവരെ
മരണമെന്തു പേടിപ്പിക്കാന്‍?
നശിക്കാന്‍ ഭയമില്ലതവരെ
പ്രനയമെന്തു പഠിപ്പിക്കാന്‍?

എന്നിട്ടും നീ പഠിപ്പിച്ചു..
പ്രണയത്തിന്റെ മൂര്‍ധന്യം
ഭ്രാന്തിന്റെ വാതിലുകള്‍
വിടവാങ്ങലിന്റെ ഉന്മാദം
തിരിചെടുക്കലിന്റെ വേദന
അനന്തമായ നഷ്ടബോധം
ഈ ജന്മമോടുങ്ങും വരെ..........

Saturday, June 6, 2009

നിഷേടിക്കപെട്ട സ്നേഹം....

നഷ്‌ടമായ നിലാവ് പോലെ
നനഞ്ഞ പട്ടം പോലെ
നീറുന്ന നോവായി
കണ്കൊനില്‍ ഈറനായി
കിതയ്കുന്ന കനവായി
എന്നില്‍ പടരുമ്പോള്‍
നീ എവിടെയാണ്?
ഓ ,എന്നിലുണ്ടല്ലോ..
പക്ഷെ ഞാന്‍ , ഞാന്‍ എവിടെയാണ്?
നിന്നിലെ ഇല്ലല്ലോ.....!

Sunday, April 5, 2009

ഓര്‍മ്മകള്‍ നീട്ടുന്ന ഏകാന്തതയ്ക്ക് ,
സ്വപ്‌നങ്ങള്‍ ചിതറിയ സായാഹ്നങ്ങള്‍ക്ക്‌ ,
കാറ്റ് ഏറ്റു മയങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക്,
ചിന്തകള്‍ വിറങ്ങലിച്ച ചിതയിലേക്ക്
എന്നെ ഞാന്‍ നല്കുന്നു.
- അവയെങ്കിലും തിരസ്കരിക്കാതിരിക്കട്ടെ-
പുഴയോട് കടലിനെ കുറിച്ചു
പറയുന്നതു പോലെ
പ്രണയത്തെ കുരിചെന്നോട്
നീ പറഞ്ഞു.
എന്നിലെ പ്രണയം കടലായി
നിരഞ്ഞപോള്‍
പറയാത്ത കഥയിലെ പുഴയായി
നീ മാറിയതെന്തിനു?

Saturday, April 4, 2009

അസ്ഥിയില്‍ പൂക്കുന്ന പ്രണയം...

അസ്ഥിയില്‍ പൂക്കുന്ന പ്രണയം...
അവയ്ക്കെന്തു സംഭവിക്കാം?
ആത്മാവിന്‍ തേങ്ങലായ്
ഹൃദയത്തിന്‍ നീറ്റലായി
സ്വപ്നം നെയ്തു
മോക്ഷം കാത്തു
എന്നെ പോലെ ....

അല്ലെങ്ങില്‍ നിസ്സന്ഘനായ്‌
കണ്ണിലെ ദുഃഖം ചിരിയാല്‍ മറച്ചു
വിധിയെ പഴിച്ചു
നിയോഗം എന്ന് പറഞ്ഞു

നിന്നെ പോലെ...

ഇവിടെയും പ്രണയം
അനാതമാക്കപെട്ടു...