Wednesday, February 17, 2010

സ്വപ്‌നങ്ങള്‍ ഉത്തരങ്ങളാണ്...




സ്വപ്‌നങ്ങള്‍ ഉത്തരങ്ങളാണ്
തിരസ്കരിക്കപെട്ട യഥാര്ത്യങ്ങള്‍ക്കുള്ള
മറുപടി.
നാളെയുട മോഹങ്ങളിലേക്ക്
ഒരു ചവിട്ടുപടി .

അമ്മയുടെ പാട്ടായി
നിലാവൊഴുകുന്ന രാവായി
ഒച്ചവയ്ക്കാതമരുന്ന തെങ്ങലുകല്‍ക്കൊപ്പം
എനിക്ക് കൊരിവരയ്ക്കുവാന്‍ എന്റെ കടലാസ്സു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

തുരക്കില്ലെന്നുരപ്പുള്ള വാതിലുകള്‍,
ഇരുകയ്യും നീട്ടി തുറക്കുന്ന സ്വപ്‌നങ്ങള്‍.
വളഞ്ഞു നിന്നിളിക്കുന്ന ചിന്ഹങ്ങളെ,
തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്ന സ്വപ്‌നങ്ങള്‍.

ഇരുട്ടിനെ വെളുപ്പിക്കാന്‍ സൂര്യനുന്ടെന്നോര്‍മിപ്പിച്ചു ,
തനുപ്പകട്ടന്‍ നിറമുള്ള പുതപ്പു നല്‍കി ,
കൊതുതിരി പുക ഒത്തു ശ്വസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.

കറുത്ത അക്ഷരങ്ങള്‍ പകര്‍ന്നു തന്ന
നിറമുള്ള സ്വപ്‌നങ്ങള്‍ .
കറുപ്പില്‍ നിരമില്ലെന്നു പരാജവരെ പരിഹസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

അവന്‍ പറഞ്ഞത് ...




ഓര്‍മകളെ തുരുന്ഗില്‍ അടയ്ക്കുക
സ്വപ്നങ്ങളെ നാട് കടത്തുക"
പറയുന്നവന്‍ ഭ്രാന്തന്‍ തന്നെ ,
കവിയാവം സഹൃദയനും.
ജീവിതം ചതഞ്ഞരഞ്ഞവന്റെ
ഓര്‍മപെടുത്തല്‍.


"ജീവിതം തോല്പ്പിച്ചതല്
ഞാന്‍ തോറ്റു കൊടുത്തതാണ്"
ഇങ്ങനെ സമാധാനിച്ചു ,
കുറച്ചുകാലം സ്വയം പറ്റിച്ചു.

വാക്കുകള്‍ വേദനിപ്പിച്ചപ്പോഴും ,
വാക്കുകള്‍ അവനെ വിഷമിപ്പിച്ചില്ല.
വാക്കുകള്‍ക്ക് അവന്‍ വേരുക്കപെട്ടവനയിരുന്നില്ല .
അക്ഷരങ്ങള്‍ വരം നല്‍കി അവര്‍ അവനെ അനുഗ്രഹിച്ചു.
മുഷിഞ്ഞു നാറിയ മുറി മാത്രം
അവനായി സ്തോത്ര ഗീതങ്ങള്‍ പാടി.
അവനിലെ കവിയും കലാകാരനും
ആ നാലു ചുവര്കല്‍ക്കുള്ളില്‍ ഒതുങ്ങി .
"കാലം തിരിച്ചറിയുമ്പോള്‍ കവികള്‍ എതിഹസമാകുന്നു "
അവന്‍ പുലമ്പി കൊണ്ട്എയിരുന്നു.
അങ്ങനെ തോറ്റു തോറ്റു കൊടുത്തു
അവന്‍ ജീവിതം കവിതയാക്കി .

മാറ്റം




പെട്ടന്നൊരു ദിവസം അവള്‍ സന്തോഷിച്ചു .
അവളുടെ മനസ്സില്‍ മഴത്തുള്ളികള്‍ വീണു നനഞ്ഞു .
കടലിന്റെ നീലിമ കണ്ണില്‍ തിളങ്ങി.
എനിക്കെന്നോടു എന്തൊരു ഇഷ്ടം, പറഞ്ഞത് സുഹൃത്തിനോട്‌ .
എന്താണീ മാറ്റം ? എല്ലാവര്‍ക്ക്കും അത്ഭുതം.
എന്താവാം രഹസ്യം? തലകള്‍ പുകഞ്ഞു.
രഹസ്യമിതെയുല്ല് , അവള്‍ പറഞ്ഞു :
എനിക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി.
ആ കണ്ണാടി ചിരിക്കു എന്തൊരു തിളക്കം?

രണ്ടു കണ്ണാടികള്‍ എനിക്കും വാങ്ങണം
എല്ലാരും അവരവരെ കാണട്ടെ.. ഞാനും!


Tuesday, February 2, 2010

ഒരു നിമിഷഅര്‍ദ്ധ ചിന്ത



കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയാണ്......
എന്റെ സമ്മതമില്ലാതെ .
ഒഴുകി അകലുന്നത് എനിക്ക് എന്നോടുള്ള ഇഷ്ടമാണ്.
ഒപ്പം ഞാന്‍ കാത്തു സൂക്ഷിച്ച പ്രതീക്ഷകളും.