മയില്‍ പീലി പൂക്കുന്നേന്‍ നിനവിലെക്കദ്യമായി,
എന്തേ നിന്‍ മുഖം വിരുന്നു വന്നു?
ഒരു മാത്ര എങ്കിലും നിന്‍ മുഖം കാണുവാന്‍
എന്തേ എന്‍ മനം വിതുമ്പി നിന്നു?
നേര്‍ത്തൊരു നാണത്താല്‍ മുഖം കുനിചെന്നോട്
പൂന്തിങ്ങള്‍ എന്തേ ചിരിച്ചു ചൊല്ലി?
pഅത്യെഴുതിയന്‍ കവിതതന്‍ പുഞ്ചിരി
കണ്ടു ഞാന്‍ എന്തേ മുഖം കുനിച്ചു?
പൂത്ത കണികൊന്ന കണ്ണ് കവരുമ്പോള്‍ ,
ചുറ്റമ്പലത്തില്‍ പ്രദിക്ഷണം വയ്ക്കുമ്പോള്‍,
യാത്രയില്‍ എന്‍ മനം പാറി പറക്കുമ്പോള്‍ ,
ശ്രുതിയിട്ടു വീണ ഞാന്‍ മീടാന്‍ തുടങ്ങുമ്പോള്‍ ,
നൃത്ത ചുവടത്തില്‍ ലാസ്യം കലരുമ്പോള്‍,
എന്തേ ചൊല്ല്, എന്തേ കണ്ണാ..
എന്തേ നിന്‍ മുഖം വിരുന്നു വന്നു?
Thursday, January 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment