Wednesday, February 17, 2010

അവന്‍ പറഞ്ഞത് ...




ഓര്‍മകളെ തുരുന്ഗില്‍ അടയ്ക്കുക
സ്വപ്നങ്ങളെ നാട് കടത്തുക"
പറയുന്നവന്‍ ഭ്രാന്തന്‍ തന്നെ ,
കവിയാവം സഹൃദയനും.
ജീവിതം ചതഞ്ഞരഞ്ഞവന്റെ
ഓര്‍മപെടുത്തല്‍.


"ജീവിതം തോല്പ്പിച്ചതല്
ഞാന്‍ തോറ്റു കൊടുത്തതാണ്"
ഇങ്ങനെ സമാധാനിച്ചു ,
കുറച്ചുകാലം സ്വയം പറ്റിച്ചു.

വാക്കുകള്‍ വേദനിപ്പിച്ചപ്പോഴും ,
വാക്കുകള്‍ അവനെ വിഷമിപ്പിച്ചില്ല.
വാക്കുകള്‍ക്ക് അവന്‍ വേരുക്കപെട്ടവനയിരുന്നില്ല .
അക്ഷരങ്ങള്‍ വരം നല്‍കി അവര്‍ അവനെ അനുഗ്രഹിച്ചു.
മുഷിഞ്ഞു നാറിയ മുറി മാത്രം
അവനായി സ്തോത്ര ഗീതങ്ങള്‍ പാടി.
അവനിലെ കവിയും കലാകാരനും
ആ നാലു ചുവര്കല്‍ക്കുള്ളില്‍ ഒതുങ്ങി .
"കാലം തിരിച്ചറിയുമ്പോള്‍ കവികള്‍ എതിഹസമാകുന്നു "
അവന്‍ പുലമ്പി കൊണ്ട്എയിരുന്നു.
അങ്ങനെ തോറ്റു തോറ്റു കൊടുത്തു
അവന്‍ ജീവിതം കവിതയാക്കി .

No comments:

Post a Comment